Thursday 19 July 2012

                                         ഉസ്താദ്‌ ഹോട്ടല്‍


ഇതൊരു സിനിമ കാര്യമല്ല.ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുന്നവനും ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്നവനും അറിഞ്ഞിരിക്കേണ്ട ഒരു ചെറിയ കാര്യം.പള്ള വിശക്കുമ്പോള്‍ എവിടെയെങ്കിലും കേറി എന്തെങ്കിലും തിന്നുന്നവര്‍ക്കായി ഒരു കാര്യം.ഷവര്‍മ തിന്ന ഹരിപ്പാട്‌ സ്വദേശി മാത്യു റോയ്‌ ഈയടുത്ത ദിവസം മരണപ്പെട്ടത്‌ വളരെ വേദനിപ്പിക്കുന്ന വാര്‍ത്ത ആയിരുന്നു.
                    ഭക്ഷണ കാര്യത്തിലെ മാറി വരുന്ന സംസ്കാരവും പണം മാത്രം ലക്‌ഷ്യം വെച്ചുള്ള മലയാളിയുടെ ഉപജീവനമാര്‍ഗവും കേരളജനതയെ എവിടെ കൊണ്ട് എത്തിക്കും.ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കുന്നവരാണ് മലയാളികള്‍....................., വയര്‍ തന്‍റെതാനെന്ന യാതൊരു വിചാരവും ഇല്ലാത്ത കൂട്ടര്‍ ഇവര്‍..........-----,കേരളത്തിലെ ഹോട്ടല്‍ മുതലാളിമാര്‍ "ഉസ്താദ്‌ ഹോട്ടല്‍"""'' സിനിമ കാണുന്നത് ഈയവസരത്തില്‍ നന്നായിരിക്കും.